വടക്കാഞ്ചേരി : 2021 – 2022 വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം. തലപ്പിള്ളി താലൂക്കിനകത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവർത്തനത്തിനായി 1925 ൽ രൂപീകരിച്ച സംഘം ഇന്ന് ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡില്‍ ആണ് പ്രവർത്തിച്ച് വരുന്നത്. അംഗങ്ങൾക്ക് 25% ഡിവിഡന്‍റ് തുടർച്ചയായി എല്ലാ വർഷവും നൽകിവരുന്ന സംഘത്തിൽ നാലായിരത്തിൽ അധികം മെമ്പർമാരുണ്ട്. സംഘത്തിന് വേണ്ടി പ്രസിഡന്‍റ് ബിബിൻ പി ജോസഫ്, സെക്രട്ടറി ഇൻചാർജ് സുശീൽ കുമാർ കെ എസ്, ഭരണസമിതി അംഗങ്ങളായ സിന്ധു കെ വി, ലിസി എൻ പി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.