ഇടുക്കി പുല്ലുപാറക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടേ യായിരുന്നു അപകടം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ 13 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.