പള്ളിമണ്ണ ശിവക്ഷേത്രത്തിൽ “ആസാദി കാ അമൃത് ” മഹോത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളും ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായ കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ ” ആസാദി കാ അമൃത് “മഹോത്സവത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടി കേന്ദ്ര പുരാവസ്തു വകുപ്പ് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റഡ്ഢിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ടി.വി.രഘുനാഥൻ , പുരാവസ്തു വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കായി നിർമ്മിച്ച് നൽകിയ ശൗചാലയങ്ങൾ തുറന്ന് കൊടുത്തു. കൺസർവേഷൻ അസിസ്റ്റന്‍റ് കെ. സുഭാഷ് കണ്ണൻ ,പി.നാരായണൻ ,വി.പി.ശ്രീജിത്ത് ,ഉപദേശക സമിതി സെക്രട്ടറി രാജേഷ് പള്ളിമണ്ണ, ഉപദേശക സമിതി അംഗങ്ങളായ ശ്രീധരൻ, രാമചന്ദ്രൻ ,പി .രജ്ഞിത്ത് എന്നിവർ പങ്കെടുത്തു.