സ്വാതന്ത്ര്യത്തിന്‍റെ 75-ാംമത് വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ബിജെപി വടക്കാഞ്ചേരി മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ത്രിവർണ്ണ പതാക കൈമാറി. വടക്കാഞ്ചേരിയിലെ പൗരപ്രമുഖരായ വ്യക്തികള്‍ക്കാണ് പതാക കൈമാറിയത്. വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജിത്ത് കുമാർ മല്ലയ്യ , ആക്ടസ് വടക്കഞ്ചേരി പ്രസിഡന്‍റ് ഫ്രാൻസിസ്, ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് ഉണ്ണി വടക്കാഞ്ചേരി, എൻ.എസ്.എസ് താലൂക്ക് സെക്രട്ടറി ശ്രീകുമാർ, വടക്കഞ്ചേരി ഫെറോന പള്ളി വികാരി ഫാദർ. ആന്‍റണി ചെമ്പകശ്ശേരി, വടക്കാഞ്ചേരിയിലെ പ്രമുഖ സർജൻ ഡോ: സി.എ ശങ്കരൻകുട്ടി എന്നിവരെ നേരിൽ കണ്ടാണ് ദേശീയ പതാക കൈമാറിയത്. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്‍റ് നിത്യ സാഗർ, ജനറൽ സെക്രട്ടറി എസ്. രാജു, ട്രഷറർ രാമപ്രസാദ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്‍റ് അജിതൻ കർഷകമോർച്ച വൈസ് പ്രസിഡന്‍റ് എം. കൃഷ്ണകുമാർ, മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്‍റ് കെ .ആർ ബിനീഷ് , വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം മല്ലിക സുബ്രഹ്മണ്യൻ, കുമ്പളങ്ങാട് ബൂത്ത് പ്രസിഡന്‍റ് കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.