ഒരേ സമയം രണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി പ്രവാസികള്‍ സംഘടിപ്പിച്ച
ഇന്ത്യാദിന പരേഡിനും പരേഡില്‍ ഒരേ സമയം വിവിധ രാജ്യങ്ങളിലെ പതാകകള്‍ കൃത്യതയോട് കൂടി പറത്തിയതിനുമാണ് റെക്കോര്‍ഡ് ലഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യാദിന പരേഡ് നടന്നത്. ഏകദേശം 1,50,000 ത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന പരേഡില്‍ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനായിരുന്നു ഗ്രാന്‍റ് മാര്‍ഷ്യലായത്. പരേഡിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനത്തെയും ശ്രമങ്ങളെയും എഫ്‌ഐഎ പ്രസിഡന്‍റ് കെന്നി ദേശായി പ്രശംസിച്ചു. റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു.