ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അഴകത്ത് മനയ്‌ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി 1950-ലാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം, 1972-ൽ ആരംഭിച്ച കേരളത്തിലെ ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. സംസ്‌കൃതം, തന്ത്രം, വേദങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വിദ്യാർത്ഥിയുമാണ് അദ്ദേഹം.ആലുവ തന്ത്രവിദ്യാ പീഠം സ്ഥാപകനും സാമൂഹ്യ പരിഷ്‌കർത്താവും താന്ത്രിക ആചാര്യനുമായ മാധവ്ജിയുടെ നേരിട്ടുള്ള ശിഷ്യന്മാരിൽ ഓരാളാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്.