അഴീക്കോട് ബസാർ കിഴക്കുവശം ആവണി റോഡിൽ മാനേടത്ത് ഫാത്തിമയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഫാത്തിമയുടെ മകൾ ഫെമിനയുടെ മാലയും, ഒന്നര വയസ്സുള്ള കുട്ടിയുടെ മാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്.
കഴുത്തിലെ മാലവലിച്ചു പൊട്ടിക്കുന്നതിനിടയിൽ ഉണർന്ന ഫെമിന നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ വീടിൻ്റെ പിറകുവശത്ത് നിന്നും മൺവെട്ടിയും, മതിലിന് പുറത്ത് നിന്നും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.