നാല് വീടുകളുടെ ജനൽ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അഴീക്കോട് മേനോൻ ബസാറിന് സമീപം വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലും, ഇന്ന് പുലർച്ചെയുമായിരുന്നു സംഭവം. ചെട്ടിച്ചട്ടി കൊണ്ടും, ഇഷ്ടിക കൊണ്ടുമുള്ള ആക്രമണത്തിൽ വീടുകളുടെ ജനലുകൾ തകർന്നു.ഒറ്റത്തൈക്കൽ അബ്ദുൾ സലാം, എറമംഗലത്ത് സൈനബ, അറപ്പറമ്പിൽ മുഹമ്മദ്, മുളയമ്പിള്ളി ഹൈദോസ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.