തിരുവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സിനിമ റിലീസായ ശേഷം നൽകിയ പണവും ലാഭ വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.