കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയാണ് (19) മരിച്ചത്. ആറുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടി കൊണ്ട് പോയെന്ന പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പോലീസിൽ പരാതി നൽകി. എലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.