Local

സന്ദർശന വിസയിൽ എത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി ബഹ്റൈൻ

Published

on

സന്ദർശന വിസയിൽ എത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബഹ്റൈൻ. സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്ന നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നതിനാൽ തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ളത്. അതിനാൽ സന്ദർശക വിസയിലെത്തുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ എല്ലാവരും കർശനമായി തന്നെ പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും അറിയിച്ചുഇന്ത്യൻ എംബസി ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയാ അകൗണ്ടിലൂടെ എംബസി ഇതിന് വേണ്ട നിർദ്ദേശങ്ങളും കൃത്യമായി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സന്ദർശകവിസയിൽ എത്തുന്നവർ വിമാനത്താവളത്തിൽ നിന്നും തിരിച്ച് പോകുന്ന കാഴ്ച പതിവാണ്. ഇത്തരത്തിൽ ആളുകൾ തിരിച്ച് പോകുന്നതിൻെറ എണ്ണം കൂടിയത് കൊണ്ടാണ് നിയന്ത്രണം കർശനമാക്കിയത്. ബഹ്റൈൻ എയർപോർട്ട് കമ്പനി ആണ് നിയന്ത്രണങ്ങൾ കർശമനമാക്കിയത്. നിബന്ധനകൾ കൃത്യമായി പാലിക്കാതെ യാത്രക്കായി എത്തുന്നവരെ പറഞ്ഞു വിടാൻ തന്നെയാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ആവശ്യമായ രേഖകൾ കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബഹ്റെെൻ എയർപോർട്ടിൽ എത്തിയതിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ നിയമങ്ങളും പാലിച്ച് വേണം എത്താൻ. വരുന്ന എല്ലാവരും ഈ നിബന്ധനകൾ പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version