അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം മാറ്റിവച്ചു. ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സുമായി ചീഫ് ലേബര്‍ കമ്മിഷണര്‍ മുംബൈയില്‍വച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ലേബര്‍ കമ്മിഷണര്‍ ഉറപ്പുനല്‍കിയതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം ഹൈദരാബാദില്‍ പറഞ്ഞു. ഈ മാസം അവസാനം വീണ്ടും ചര്‍ച്ച നടത്തിയേക്കും. പെന്‍ഷന്‍, വേതനപരിഷ്കരണം, റിക്രൂട്ട്മെന്‍റ് തുടങ്ങി ഏഴ് ആവശ്യങ്ങളാണ് ജീവനക്കാര്‍ക്കുള്ളത്.