വീട് കേന്ദ്രീകരിച്ച് കണ്ണൂർ പാലക്കുന്ന് ഭാഗത്തെ ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂർ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ് പരിശോധനക്കിടെ മാരുതിക്കാറിൽ കടത്തുകയായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകൾ പിടികൂടി.പാലക്കുന്ന് സ്വദേശിയായ നാരായണനെയാണ് ആയിരത്തിന്റെ എൺപത്തിയെട്ടും അഞ്ഞൂറിന്റെ എൺപത്തിരണ്ടും നിരോധിത നോട്ടുകളുമായി മാരുതി ആൾട്ടോ കാർ സഹിതം പിടികൂടിയത്. കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും നിരോധിത നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ് പൊലീസിന് കൈമാറി.