Kerala

തിരുവല്ലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു

Published

on

പത്തനംതിട്ട തിരുവല്ലയിൽ തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്‍റെ ഷട്ടർ പൊളിച്ചാണ് ഇവർ അകത്തേക്ക് കയറിയത്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. പുക നിറഞ്ഞ അന്തരീക്ഷത്തിൽ വളരെ ശ്രമകരമായാണ് അഗ്നിശമനസേന തീ നിയന്ത്രവിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version