സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിക്കും.ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. നേരത്തെ ബിവറേജസിന്റെ അവധി ദിവസങ്ങള്‍ സംബന്ധിച്ചുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളിലുള്ള ബിവറേജസ് അവധികളെയാണ് ഫ്‌ളക്‌സില്‍ സൂചിപ്പിച്ചിരുന്നത്.ബിവറേജസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ടോടെയാണ് ഫ്‌ളക്‌സ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. മുന്‍ കരുതലുകള്‍ ഉണ്ടെങ്കില്‍ തെണ്ടേണ്ടിവരില്ലെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ചിത്രത്തിലെ ഫ്‌ളക്‌സിന്റെ വാചകങ്ങള്‍ അവസാനിക്കുന്നത്.