ബീവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകളില്‍ വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യ ബ്രാന്‍ഡുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങി.
ഇതുസംബന്ധിച്ച് എം.ഡി യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഏറ്റവുമധികം വിറ്റിപോകുന്ന ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി അതിനനുസരിച്ചാകും അടുത്ത ലോഡിന് ഓര്‍ഡര്‍ നല്‍കുക. ഇതുവഴി ജനപ്രിയ ബ്രാന്‍ഡുകളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനാകും. വില കുറഞ്ഞ മദ്യം കിട്ടാതിരിക്കുമ്പോള്‍ കൂടുതല്‍ വിലയുള്ളത് വാങ്ങാന്‍ ഉപഭേക്താവ് നിര്‍ബന്ധിതമാകുന്ന സാഹചര്യം ഒഴിവാക്കാനാകും. ചില കമ്പനികളുടെ സമ്മര്‍ദ്ദത്തിലോ പ്രേരണയിലോ ഷോപ്പുകളിലേക്ക് മദ്യം ഓര്‍ഡര്‍ ചെയ്യുന്ന പ്രവണതയുണ്ട്. ജനങ്ങള്‍ കൂടുതലായി ആവശ്യപ്പെടുന്ന മദ്യം വേണ്ടവിധം ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കാതെ ജീവനക്കാര്‍ക്ക് താത്പര്യമുള്ള ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത് മറ്റൊരു രീതി. പുതിയ സംവിധാനം ഇതിനെയൊക്കെ തടയിടും.