Kerala

തിരുവോണ ദിനത്തില്‍ സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല

Published

on

തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് (വ്യാഴാഴ്ച) സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സർക്കുലർ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നുപ്രവർത്തിക്കും’ അതിനാൽ തന്നെ ബുധനാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാറുകളിൽ തിരുവോണ ദിവസവും മദ്യവിൽപ്പനയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version