രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോണ്‍ഗ്രസ്സ് ഓഫീസുകൾ മനോഹരമാക്കുന്നതിന്‍റെ ഭാഗമായി തൃശൂർ ഡി.സി.സി ഓഫീസിന് കാവി നിറം പൂശി.സംഭവം വിവാദമായതോടെ ഇന്ന് അതിരാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിക്കുകയാണ്. ഇന്നലെയാണ് ഓഫീസിന് കാവി പെയിന്‍റ് അടിച്ചത്. ഇതേ സമയം നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ തന്നെ നിറം വിവാദമായതോടെ അതിരാവിലെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിക്കുകയായിരുന്നു. വിഷയം കോൺഗ്രസിന്‍റെ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും ചർച്ചയായിട്ടുണ്ട്. ഓഫീസിന് കാവി പൂശിയതോടെ ബിജെപി ഓഫീസിന്‍റെ നിറത്തോട് തൃശ്ശൂര്‍ ഡി.സി.സി ഓഫീസിന്‍റെ നിറവും സമാനമായതാണ് വിവാദമായത്. അതേ സമയം തൊഴിലാളികൾക്ക് അബദ്ദം പറ്റിയതാണെന്നാണ് നേതാക്കള്‍ പറയുന്നത്.