രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ പര്യടനം നടത്തും. നാളെ യാത്ര സമാപിക്കാന്‍ ഇരിക്കുകയാണ് ഇന്നത്തെ ശ്രീനഗറിലെ പര്യടനം. ശ്രീ നഗറിലെ പാന്ത ചൗക്കില്‍ നിന്നാണ് ഇന്ന് യാത്ര പത്തുമണിക്ക് ആരംഭിക്കുക. ശ്രീനഗറിലൂടെ യാത്ര പ്രവേശിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇന്നും ഒരുക്കിയിട്ടുള്ളത്.12 മണിക്ക് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ശേഷം ഉച്ചയ്ക്ക് രണ്ടിന് പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കന്മാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കന്മാരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.