Malayalam news

മലയാള സിനിമയുടെ അമരനായ ഭരതൻ. ഇന്ന് ഭരതൻ ഓർമ്മ ദിനം…

Published

on

മലയാള സിനിമയുടെ അപൂർവ സൗന്ദര്യം പ്രേക്ഷകരെ കാണിച്ച ഭരതൻ. ഭരതൻ ടച്ചിൽ ഒരുങ്ങിയ ഒരോ സിനിമകളും ചലച്ചിത്ര സംവിധായകര്‍ക്ക് പാഠപുസ്തകം കൂടിയാണ്. മലയാള സിനിമയുടെ പരമ്പരാഗത സ്വഭാവത്തെ പൊളിച്ചെഴുതി അത്രയും മനോഹരമാക്കി മലയാളികൾക്ക് സമർപ്പിച്ച ഭരതൻ ടച്ച് ഇല്ലാതായിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. 1975-ല്‍ പത്മരാജൻ്റെ തിരക്കഥയിൽ ‘പ്രയാണ’ത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയാണ് ഭരതന്‍ മലയാള സിനിമയില്‍ തന്‍റെ വരവറിയിച്ചത്. അതിനുമുമ്പ് തന്നെ കലാ സംവിധായകന്‍ എന്ന നിലയില്‍ ഒട്ടേറെ സിനിമകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.

Trending

Exit mobile version