ഭാരതീയ മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിൽ ഉൾപ്പെട്ട ‘ കൊടുമ്പ് സംയുക്ത യൂണിറ്റിലെ കുടുംബസംഗമവും, മേഖല കാര്യാലയ നിധിശേഖരണവും നടന്നു. കൊടുമ്പ് വിനീഷിന്റെ വസതിയിൽ ഭാരതീയ മസ്ദൂർ സംഘ്ജില്ലാ ജോയിന്റ് സെക്രട്ടറി സി. കണ്ണൻ ഉദ്ഘാടനം ചെയ്തു. രാജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വിപിൻ മംഗലം മേഖല പ്രസിഡന്റ് കെ.എം റെജി, പി.കെ. രാധാകൃഷ്ണൻ ,സി.കെ. രാജൻ എന്നിവർ സംസാരിച്ചു. യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച തുക യൂണിറ്റ് ഭാരവാഹികളായ വിനീത രവി, സി.കെ. രാജൻ, സി.ഇന്ദിര എന്നിവർ ചേർന്ന് മേഖലയ്ക്ക് നൽകി.