Malayalam news

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും.

Published

on

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസത്തെ കേരളത്തിലെ യാത്രയ്ക്ക് ശേഷം കര്‍ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍ നിന്ന് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിക്കും.നേരത്തെ, കേരളത്തിലെ യാത്രയില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമുണ്ടായെന്നും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version