India

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Published

on

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തില്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനില്‍ എത്തി ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും സര്‍ക്കാര്‍ രൂപീരിക്കാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു.

ചരിത്ര വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കുമ്ബോള്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിപുലമാക്കാനാണ് ഗുജറാത്ത് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ധ എന്നിവര്‍ക്ക് പുറമേ വിവിധ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.

ജാതി സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹര്‍ഷ് സാംഗ്വി ഉള്‍പ്പടെയുള്ള ചിലരെ പുതിയ മന്ത്രിസഭയിലും പരിഗണിക്കുന്നുണ്ട്.കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ഹാര്‍ദിക് പട്ടേല്‍, അല്‌പേഷ് താക്കൂര്‍ എന്നിവരും മന്ത്രി സഭയില്‍ ഇടംപിടിച്ചേക്കും

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version