പൊഫഷണൽ കൊറിയറിലെത്തിയ 319 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പോലീസ് പിടികൂടിയത്.10 ഗ്രാം എം.ഡി.എം യും പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ലഹരി വിരുദ്ധ ദിനാചരണങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞകളും നാടെങ്ങും നടന്നു വരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലഹരിക്കടത്ത് വ്യാപകമാകുന്നത്.