കോഴിക്കോട് പാലാഴിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. മുപ്പത്തിയൊന്ന് ഗ്രാം എം.ഡി.എം.എയും മുപ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇതിനു പുറമെ കഞ്ചാവും ഹഷീഷ് ഒായിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പന്തീരാങ്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്ന് സ്വകാര്യ അപാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലാഴി അത്താണിയിലെ സ്വകാര്യ അപാര്‍ട്ട്മെന്റില്‍ പൊലിസ് പരിശോധന നടത്തിയത്. വന്‍ ലഹരിമരുന്ന് ശേഖരമാണ് ഇവിടെ നിന്നു പിടികൂടിയത്.31 ഗ്രാം എം.ഡി.എം.എ, 35 എല്‍.എസ്.ഡി സ്റ്റാമ്പ്, 780 മില്ലി ഗ്രാം എക്സ്റ്റസി പില്‍, 11.5 ഗ്രാം കഞ്ചാവ് , മൂന്നു മില്ലിഗ്രാം ഹഷീഷ് ഒായില്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറുകളും തൂക്കാനുപയോഗിക്കുന്ന മെഷീനും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒബിസി പേപ്പറും ഇവിടെ നിന്നു കണ്ടെത്തി. വയനാട് സ്വദേശികളായ നൗഫല്‍ അലി, മുഹമ്മദ് ഷാമില്‍ റഷീദ് , കോഴിക്കോട് അത്തോളി സ്വദേശി ഫന്‍ഷാസ് എന്നിവരാണ് പിടിയിലായത്. അപാര്‍ട്ട്മന്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും നടത്തുന്നവരാണ് പ്രതികള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുഅറസ്റ്റിലായ മൂന്നുപേരും ബിടെക് ബിരുദധാരികളാണ്. ഒരുമിച്ച് പഠിച്ചവരാണ്. ഇവന്റ് മാനേജ്മെന്റിന്റെ മറവിലാണ് ലഹരിക്കച്ചവടം നടത്തിയത്. ഇവര്‍ക്ക് എവിടുന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്നും ആര്‍ക്കെല്ലാമാണ് വില്‍പ്പന നടത്തുന്നതെന്നും അന്വേഷിച്ചുവരികയാണ്. നര്‍കോട്ടിക് സെല്‍ എസി.പിയുടേയും ഫറോക്ക് എ.സി.പിയുടേയും നേതൃത്വത്തില്‍ ഡന്‍സാഫും പന്തീരാങ്കാവ് പൊലിസും ചേര്‍ന്നാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.