അഗ്നിവീര്‍ റിക്രൂട്ട്മെന്റിന്റെ പേരില്‍ യുവാക്കളില്‍ നിന്ന് പണംവാങ്ങി കൊല്ലത്ത് വന്‍തട്ടിപ്പ്. മുന്‍സൈനികനെയും യുവതിയെയും കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടറ, കൊട്ടാരക്കര സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ മിലിട്ടറി ഇന്റലിജന്‍സിന് നല്‍കിയ വിവരമാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.മൈനാഗപ്പള്ളി െഎശ്വര്യഭവനില്‍ ബിനു, പുത്തൂര്‍ കുളക്കട പുതിയിടത്തു വീട്ടില്‍ ബിന്ദു എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ, കൊട്ടാരക്കര, പുത്തൂര്‍ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സൈനിക ഇന്റലിജന്‍സിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. മുപ്പതിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് പണം നഷ്ടമായെന്നാണ് വിവരം. അഗ്നിവീര്‍ റിക്രൂട്ട്മെന്റ് വഴി സൈന്യത്തില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതമാണ് മുന്‍സൈനികനായ പ്രതി ബിനു വാങ്ങിയത്. പ്രതിയായ ബിന്ദുവാണ് പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി സേനയുടെ പേരില്‍ കൃത്രിമ രേഖകള്‍ തയാറാക്കി. ഫോണ്‍ വഴിയാണ് ഉദ്യോഗാര്‍ഥികളെ വലയിലാക്കിയിരുന്നത്. കേസില്‍ പുത്തൂര്‍ സ്വദേശിയായ മറ്റൊരാള്‍ കൂടി ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. കൂടൂതല്‍ യുവാക്കള്‍ തട്ടിപ്പിനിരയായോന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.