എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കാറിൽ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്…….
ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കാറിൽ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ആറ്റിങ്ങൽ കച്ചേരിനടയിൽ വെച്ചാണ് ജയേഷ് പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച ഫോർഡ് ഫിഗോ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.