Kerala

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; മലപ്പുറം സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 1968 ഗ്രാം സ്വര്‍ണ്ണം.

Published

on

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. റവന്യു ഇന്‍റലിജന്‍സ് ആണ് സ്വര്‍ണ്ണം പിടിച്ചത്. ക്വാലാലംപൂരില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റി രണ്ടെണ്ണം വീതം ഇവര്‍ മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ എത്തി ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version