ഓണഘോഷ പരിപാടികളോടനുബന്ധിച്ച് മെഗാ പൂക്കളമൊരുക്കി അമ്പലപുരം ദേശ വിദ്യാലയം യു പി സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ഡിവിഷൻ കൗൺസിലർ .ഉഷാ രവി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ. ടി.എൻ. ലളിത, അധ്യക്ഷത വഹിച്ചു.സ്ക്കൂൾ പ്രധാന കവാടത്തിനു മുന്നിൽ ഒരുക്കിയ ഭീമൻ പൂക്കളത്തിനു ചുറ്റും ഓണപ്പാട്ടുകൾ പാടിയും പൂവിളികളുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെയുള്ളവർ പൊന്നോണത്തെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പിടിഎ പ്രസിഡന്റ് റിയാസുദ്ദീൻ, കെ രമാദേവി പിടിഎ കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ മികവിന്റെ പ്രതീകങ്ങളായ വിദ്യാർത്ഥികൾക്ക് എൽഐസി വടക്കാഞ്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.