വട്ടംപാടം വടുതലയിൽ താമസിക്കുന്ന ചമ്മന്നൂർ സ്വദേശി ഏഴിക്കോട്ടയിൽ ബൽയയുടെ മകൻ ത്വൽഹത്ത് (21) ആണ് ഇന്ന് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഇയാൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ത്വൽഹത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നാളെ നടക്കും.