തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്‍റെ മകൻ (22 വയസ്സ്) മിസ്ബാഹ് ആണ് മരിച്ചത്. ഇന്ന് രാവിലെ 9.35 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് പാലത്തിന്‍റെ ഫുട്പാത്തിനോട് ചേർന്ന് വീണു കിടക്കുകയായിരുന്ന ഇയാളെ വലപ്പാട് മണപ്പുറം ആംബുലൻസ് പ്രവർത്തകർ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പാലത്തിൽ കോൺക്രീറ്റ് അടർന്ന് രൂപപ്പെട്ട കുഴിയിൽ ചാടുന്നത് ഒഴിവാക്കുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം.