തൃശൂരിൽ ശക്തൻ നഗറിൽ ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് പരിക്കേറ്റത്. വലതുകാലിന് ഗുരുതര പരിക്കേറ്റ സാംസണിനെ തൃശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.