കോവളത്ത് ബൈക്ക് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദ് മരിച്ചു. 25 വയസാണ്. ബൈക്ക് ഇടിച്ച് വഴി യാത്രക്കാരിയായ സ്ത്രീ രാവിലെ മരിച്ചിരുന്നു. അതേസമയം അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നും ആന്റണി രാജു.