അമിത വേഗത്തില്‍ ഓടിയ ബസ്, നടുറോഡില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തത് തുടര്‍ന്നപ്പോഴാണ് പിന്നില്‍ വരുകയായിരുന്ന ബൈക്ക് യാത്രക്കാര്‍ തടഞ്ഞത്. പിന്നില്‍ വന്ന മറ്റൊരു ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ഈ ബസ് നടുറോഡില്‍ നിര്‍ത്തി ആളെ ഇറക്കുക ആയിരുന്നു. അരീക്കോട് നിന്ന് മാനഞ്ചിറയിലേക്ക് വരികയായിരുന്ന ത്രീ ഫ്രണ്ട്‌സ് എന്ന ബസ് ആണ് ഇന്ന് രാവിലെ അപകടകരവും മറ്റു വാഹനങ്ങള്‍ക്ക് തടസം ഉണ്ടാക്കുന്ന രീതിയില്‍ ഓടിയത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി വഴക്ക് ഉണ്ടാകുകയും ദൃശ്യങ്ങള്‍ പോലീസിന് അയച്ചു നല്‍കുകയും ചെയ്തു. രാവിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ നിത്യസംഭവമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.