Malayalam news

സത്യസന്ധതയുടെ മുന്നിൽ കോടിക്കണക്കിന് രൂപയ്‌ക്കും സമ്പത്തിനും സ്ഥാനമില്ല.

Published

on

സത്യസന്ധതയുടെ മറുവാക്കായി മാറുകയാണ് ഹർവീന്ദർ എന്ന ഈ യുവാവ് .അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് ലഭിച്ചത് . പ്രതിമാസം 25,000 രൂപയ്‌ക്ക് ജോലി ചെയ്യുകയാണെങ്കിലും സ്വർണത്തിന് ഹർവീന്ദറിന്റെ കണ്ണ് മഞ്ഞളിപ്പിക്കാനായില്ല . ഒരു പ്രലോഭനവുമില്ലാതെ ആ സ്വർണം ഹർവീന്ദർ സർക്കാർ ഖജനാവിലേക്ക് നൽകി.
ഇരുപത്തിയാറുകാരനായ ഹർവിന്ദർ നരുക്ക രാജസ്ഥാനിലെ അൽവാർ സ്വദേശിയാണ്. ബിഎസ്‌സി വരെ പഠിച്ച ഹർവീന്ദർ കഴിഞ്ഞ ഡിസംബർ 1 മുതൽ അഹമ്മദാബാദ് എയർപോർട്ടിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അൽവാറിലെ വീട്ടിൽ മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയുമാണുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version