തിരുവനന്തപുരം ശ്രീകാര്യത്ത് നഗരസഭയുടെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റ് പൊട്ടി. പ്ലാന്റിൽ നിന്നുള്ള സ്ലറി മാലിന്യം റോഡിലേക്കൊഴുകിയതോടെ അഞ്ച് കിലോമീറ്ററോളം പരിസരത്ത് ദുർഗന്ധം പരന്നു. നഗരസഭാ ജീവനക്കാരും കഴക്കൂട്ടം അഗ്നിശമനാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.