ഏകീകൃത കുർബ്ബന നടത്തിയ ബിഷപ്പ് ആൻ്റണി കരിയിൽ രാജി സമർപ്പിച്ചു. വത്തിക്കാനിലെ ഇന്ത്യൻ സ്ഥാനപതി വിഷയത്തിൽ ചർച്ച നടത്തനായി ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് വത്തിക്കാൻ പ്രതിനിധിക്കു അദ്ദേഹം കൈമാറി. ബിഷപ്പ് രാജിവെക്കുന്നതോടെ അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കുമെന്നാണ് പുതിയ സൂചനകൾ. അതേസമയം പുതിയ തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി തന്നെ ആഗസ്റ്റിൽ പ്രഖ്യാപിക്കും. ഇന്ന് രാവിലെയാണ് അങ്കമാലി അതിരൂപത മെത്രാപോലീത്തൻ ബിഷപ്പ് ആന്‍റണി കരിയലിനെതിരായുള്ള നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലി കൊച്ചിയിലെത്തിയത്. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരുന്നു കൂടികാഴ്ച. അതേസമയം ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയത്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരെ വത്തിക്കാൻ നടപടിയെടുത്തത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈദീകർ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ കർദിനാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.