തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വെട്ടുകാട്ടിൽ പ്രതിനിധാനം ചെയ്യുന്ന പതിനഞ്ചാം വാർഡിലെ പണിക്കർകുന്ന് ഗ്രാമകേന്ദ്രം റോഡ് ഉദ്ഘാടനം ആണ് വിവാദമായത്. ഉദ്ഘാടനവേളയിൽ പാർട്ടി പതാകകൾ ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. പാർട്ടി കൊടിതോരണങ്ങൾ ഉപയോഗിച്ച് വഴിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബിജെപി തിരുവില്ല്വാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കൃഷ്ണപ്രസാദ് ജനറൽ സെക്രട്ടറി ഉമേഷ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
വാർഡ് മെമ്പർ രാമചന്ദ്രൻ വെട്ടുകാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ ആണ് റോഡ് ഉദ്ഘാടനം ചെയ്തത്