ബിജെപി വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്‍റെ പ്രഥമ പൗരയായി തെരഞ്ഞെടുത്ത ശ്രീമതി ദ്രൗപതി മുർമുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിയിൽ ആഹ്ലാദ പ്രകടനം നടന്നു. ബിജെപി വടക്കാഞ്ചേരി മണ്ഡലം ന്യൂനപക്ഷ മോർച്ച പ്രസിഡന്‍റ് വര്‍ഗീസ് ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബിജെപി വടക്കാഞ്ചേരി ഏരിയ പ്രസിഡന്‍റ് പ്രദീപ് അയ്യത്ത് അധ്യക്ഷത വഹിച്ചു. ഏരിയ ജ. സെക്രട്ടറി അഖിൽ പള്ളിമണ്ണ ബിജെപി നേതാക്കളായ ഗോപിക മനോജ്, സെബാസ്റ്റ്യൻ കുറ്റിക്കാടൻ, കൃഷ്ണൻകുട്ടി, പ്രമോദ് ഒന്നാംകല്ല്, ബിനോയ് വെള്ളത്തേരി, അരുൺദാസ്, വിനേഷ് ഇരട്ടക്കുളങ്ങര , സന്തോഷ് പുളിയത്ത് ,റെജു മംഗലം, രാജു മംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി