രാഷ്ട്രിപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രകടനം നടത്തി
ഭാരതത്തിൻ്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിച്ച് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ടൗണിൽ ഇന്നലെ രാത്രി വിജയോഘോഷ പ്രകടനം നടത്തി. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് നിത്യ സാഗർ, ബിജെപി പ്രവർത്തകരായ എസ്. രാജു, കെ.കെ സുരേഷ്, കൃഷ്ണനുണ്ണി കുമ്പളങ്ങാട്, രാമപ്രസാദ്, ഗിരീഷ് കുമാർ മുളങ്കുന്നത്തുകാവ്, മുരളീധരൻ ആലുക്കൽ, മനോജ്, അശോകൻ, ഇ.സി സുമിത് , ജിജി സത്യൻ, സുധ ഷാജി, കൃഷ്ണ കുമാർ എം, കെ.ടി.രാജൻ, കെ.ആര്‍. ബിനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.