Crime

കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട.

Published

on

കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി പ്രതീഷ്, മൂവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. കട്ടപ്പന വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഒരു കോടി രണ്ടര ലക്ഷം രൂപയുടെ കുഴൽ പണമാണ് പിടികൂടിയത്. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version