വിരുദനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ലാ കളക്ടർ മേഗനാഥ് റെഡ്ഡി വ്യക്തമാക്കി.സംഭവത്തെ തുടർന്ന് സ്ഥലത്ത് അഗ്നിശമനാസേന എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.നാശനഷ്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.