Local

വടക്കാഞ്ചേരി നിയോജക മണ്ഡലം നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ബ്ലോക്ക് തല തിരഞ്ഞെടുപ്പ് നടന്നു

Published

on

വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് വരണാധികാരി അഡ്വ: കൃഷ്ണമോഹനൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡണ്ടായി പ്രശാന്ത് കോക്കൂരിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും സംസ്ഥാന സമിതിയിലേക്ക് മനോജ് കടമ്പാട്ട്, സി.കെ ബാലകൃഷ്ണൻ, എ.എൽ ജേക്കബ്ബ്, എ.വി.സജീവ് എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ.ജി.ശിവജി, ഐശ്വര്യ ടി.എസ്, ട്രഷറര്‍ ജോൺസൺ അറങ്ങാശ്ശേരി എന്നിവരും ജില്ലാ കമ്മറ്റിയിലേക്ക് രാജു നെല്ലിക്കാട്ടിൽ, പി.പി.പ്രിയൻ, അരുൺ എസ്.നായർ, സി.എം നിഷ, പി.വി ഉണ്ണികൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. ബ്ലോക്ക് സെക്രട്ടറിമാരായി സുബ്രഹ്മണ്യൻ പി.കെ, ജബ്ബാർ വടഗിരി ,പി.ആർ.രവീന്ദ്രൻ, ബൈജു ലാസർ, പി.വി. ഉണ്ണികൃഷ്ണൻ. നജ് ല വടഗിരി,മിഥുൻ വി.സി എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version