വടക്കാഞ്ചേരി-കേച്ചേരി ബസ്സ് റൂട്ടിൽ ബിഎംഎസ് യൂണിറ്റ് രൂപീകരണം നടന്നു. മുണ്ടത്തിക്കോട് വച്ച് ബിഎംഎസ് വടക്കാഞ്ചേരി മേഖല സെക്രട്ടറി വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സജിത്ത് എരുമപ്പെട്ടി, കൈപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് വേലൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഭാരവാഹികളായി കെ പ്രകാശ്പ്രസിഡൻ്റായും, പി. ജ്യോതി രാജ് വൈസ് പ്രസിഡൻ്റായും, വി.വി. സുമോദ് സെക്രട്ടറിയായും വി.എസ്. സുരേഷ്ജോയിന്റ് സെക്രട്ടറിയായും ,കെ ശശി ട്രഷററായും തിരഞ്ഞെടുത്തു.