ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകനും സ്റ്റീഫന്‍ മാര്‍ലിയുടെ മകനുമായിരുന്നു അദ്ദേഹം. ജോ മെര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ആസ്ത്മ അറ്റാക്കാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം.