തൃശൂർ നഗരത്തിൽ ബോൺ നത്താലെ ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 2 മുതൽ രാത്രി 9.30 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും സ്വരാജ് റൗണ്ടിൽ പാർക്കിങ്ങ് നിരോധനവും ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ചൊവ്വാഴ്ച രാവിലെ 5 മുതൽ പരിപാടി അവസാനിക്കുന്നത് വരെ വാഹനങ്ങളൊന്നും കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചു.