കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. കോട്ടയം പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ജിഷ കെ.ജെയിംസാണ് പിടിയിലായത്.
എരുമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് ഉടമയിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടർ പിടിയിലായത്. വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.