ഭിന്നശേഷിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ പിടികൂടി വിജിലൻസ് സംഘം. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ വർഗീസിനെയാണ് വിജിലൻസ് പിടികൂടിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിനാണ് വർഗീസ് ഭിന്നശേഷിക്കാരനായ രാജു എന്ന വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ടത്