Malayalam news

ബജറ്റ് അവതരണം ആരംഭിച്ചു.

Published

on

ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായി. രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version