Local

ബഫര്‍ സോണ്‍ നിയമം തിരുത്തുമെന്ന് സര്‍ക്കാര്‍; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.

Published

on

വനാതിര്‍ത്തിക്ക് പുറത്ത ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും.
2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ തീരുമാനം. ബഫര്‍സോണില്‍ സുപ്രിംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവില്‍ ജനവാസ മേഖലയ്ക്ക് ഇളവില്ലെന്ന പിശക് കടന്നുകൂടിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version